എല്ലാ ഇല്ലായ്മകള്‍ക്കും മീതെ നന്മകള്‍ നിറയട്ടെ.

Friday, December 17, 2010

വീട്ടിലെ വീട്

                                                                          മരങ്ങള്‍ മണ്ണോടുചേരുമ്പോള്‍ മനുഷ്യരെ ഭയന്നിട്ട് ജീവിയ്ക്കാന്‍ കഴിയുമോ?                                                                                                                                                                          -കാലത്തിനൊത്ത് ജീവിയ്ക്കാന്‍ പക്ഷി സമൂഹവും പ്രാപ്തരാണെന്ന് തെളിയിച്ചുകൊണ്ട്  വീടിന്‍റെ  ഉമ്മറത്ത് തുങ്ങിക്കിടന്ന സി.എഫ്.എല്‍ ബള്‍ബ് കൂടിനു താങ്ങാക്കിയ തേന്‍ കുരുവി.

Tuesday, December 14, 2010

വിവേകം ആനന്ദം

  നോക്കി വരച്ചതാ.അടുത്തെങ്ങും അല്ലാ,മൂന്നു നാല് വര്‍ഷം മുന്‍പ്.
                                                                   കൊള്ളാം അല്ലേ?
                                                           എനിയ്ക്കറിയാം അതങ്ങനെയെ വരൂ......
                                                                                            ഇതൊക്കെ  എന്ത്, ചുമ്മാ................

Wednesday, November 17, 2010

അക്ഷരപുഷ്പം നുകരാന്‍

അക്ഷരപുഷ്പം  നുകരാന്‍ 



നേരം പുലര്‍ന്നല്ലോ   പൂങ്കോഴി  കൂവുന്നു
ഞാനുമുണര്‍ന്നു കുളിചോരുങ്ങീ 
പുതനുടുപ്പോടെ  പുത്തന്‍ കുടയോടെ  
പുസ്തക സഞ്ചിയുമേന്തിക്കൊണ്ടെ 
അമ്മയുമോത്തൂ പുറപ്പെടും നേരത്തോ 
അച്ഛനടുത്തെത്തി ചൊല്ലിടുന്നൂ 
"നന്നായ് പടിയ്ക്കുക  നന്നായ് വളരുക 
നാടിനോ എന്നെന്നും നന്മ ചെയ്ക"
അച്ഛനെ നോക്കി തലയാട്ടിക്കൊണ്ടെഞാന്‍
അമ്മയോടോത്തു പടിയിറങ്ങി.
മാനത്തോരപ്പുപ്പന്‍ ഡും ഡും ഡും താളത്തില്‍ 
ത്തെങ്ങാ പെറുക്കിയിടുന്ന ശബ്ദം 
"വേഗം നടക്കുക,മഴയില്‍ നനയും നാം 
പുതനുടുപ്പെല്ലാം ചീത്തായാകും."    
ഇങ്ങനെ ചൊല്ലിയിട്ടെന്നെയും കൊണ്ടമ്മ
വേഗത്തില്‍ പള്ളിക്കൂടത്തിലെത്തീ 
എങ്ങും ബലൂണുകള്‍ ചുറ്റും മിട്ടായികള്‍ 
എല്ലാത്തിലുംഏറെ കുട്ടുകാരും.
ക്ലാസ്സിലിരുന്നു ഞാന്‍ കുട്ടുകാരുമൊത്ത്
ആദ്യമായക്ഷരത്തേന്‍ നുകര്‍ന്നൂ  .
അക്ഷര മുറ്റത്ത്‌ വീണു നിറഞ്ഞിടും 
വര്‍ഷമായ് കുട്ടുകാര്‍ ഞങ്ങള്‍അന്ന്‍  
അക്ഷര പുഷ്പത്തിന്‍ വിദ്യനുകരുന്ന 
ഇത്തിരിക്കുഞ്ഞുങ്ങള്‍ നമ്മളെല്ലാം.