എല്ലാ ഇല്ലായ്മകള്‍ക്കും മീതെ നന്മകള്‍ നിറയട്ടെ.

Monday, March 28, 2011

സ്കൂളില്‍ നിന്ന്

ഒരുപാട് നാളായി സ്കൂളില്‍ പോകാന്‍ തുടങ്ങിയിട്ട്.

      ഇന്നോ ഇന്നലെയോ അല്ലാ,പണ്ട്രണ്ടു വര്ഷം.രണ്ടു വര്ഷം  മുന്പ്  പത്താം ക്ലാസ്സ്‌  പാസ്സായി.പള്ളിക്കൂടം വലിയൊരു അനുഭവമാണ് എന്നൊക്കെ പറയുന്നത്തിന്റെ അര്‍ഥവും കാമ്പും അന്നാണ് മനസ്സിലാക്കിയത് .സ്കൂള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ എന്തൊക്കെയാണ്  നല്‍കുന്നത് എന്നാണ്  പതിനഞ്ചാം വയസ്സില്‍ ഞാന്‍ പഠിച്ച ഒരു പാഠം.സമൂഹ ജീവിയായ മനുഷ്യന്റെ സ്വഭാവത്തിനും കാഴ്ച്ചപ്പടിനും പരിശീലനകലരിയാകുന്നത് സ്കൂളും കൂട്ടുകാരുമാണ്.അവിടെ എന്റെ കൂടെ നിന്നവര്‍ എനിക്ക് കൂട്ടുകാരായിരുന്നു.അല്ലാ,കൂട്ടുകാര്‍ എന്നല്ല ശരി,സുഹൃത്തുക്കള്‍...ആത്മമിത്രങ്ങള്‍...അതൊക്കെയാണ്  നല്ലത്.അത് അങ്ങനെതന്നെ.അപ്പോഴും എപ്പോഴും,ഒരുമിചിരുന്നപ്പോഴും അകലതായിരിക്കുംബോഴും.
        ഒരുപാട് നാള്‍ ഇടപെട്ടുകൊണ്ടിരുന്ന ഒരിടത്തുനിന്നു പെട്ടെന്ന് വിടപറയുമ്പോള്‍ ഉണ്ടാകുന്ന വേതന,പിന്നീട് ആ ഓര്‍മകള്‍ നല്‍കുന്ന സുഖമുള്ള നൊമ്പരം....അതൊക്കെയാണ്‌ നമ്മുടെയൊക്കെ ജീവിതം ധന്ന്യമാക്കുന്നത്.

            ഇപ്പോള്‍ ഞാന്‍ വീണ്ടും ഒരു സുഖമുള്ള നൊമ്പരം അനുഭവിക്കുകയാണ്.പരീക്ഷയെക്കുറിച്ചുള്ള പ്രദീക്ഷകള്‍ക്കും അപ്പുറം ഞാന്‍ ചിന്തിക്കുന്നത് എന്റെ,അതേ എന്റെ  തന്നെ......ആ സ്കൂള്‍ മുറ്റം-എന്റെ കഴിഞ്ഞ കുറേ നാളത്തെ വിഹാരകേന്ദ്രം അഥവാ +2 സ്കൂള്‍.-എനിക്ക്  തന്ന നന്മകളെക്കുറിച്ചാണ്...അവിടം എനിക്കുതന്ന ചങ്ങാതികളെക്കുറിച്ചാണ്........
              


                              സത്യത്തില്‍ ഞാന്‍ എത്ര ഭാഗ്യവാനാണ്!













         

2 comments:

  1. ഈ കൊച്ചു കൂട്ടുകാരന്റെ ചിന്താഗതികളും ചിത്രങ്ങളും ഒക്കെ കൊള്ളാം..
    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.
    ആശംസകള്‍..

    ReplyDelete
  2. ആണോ? ആറിയില്ല... അങ്ങനെയെങ്കിൽ നമ്മളെല്ലാവരും ഭാഗ്യവാന്മാർ തന്നെയല്ലേ? എന്താ സംശയം??

    ReplyDelete