എല്ലാ ഇല്ലായ്മകള്‍ക്കും മീതെ നന്മകള്‍ നിറയട്ടെ.

Monday, May 21, 2012

ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആയതുകൊണ്ടല്ല ഇതു എഴുതുന്നത്‌.






മോഹന്‍ലാല്‍ തന്‍റെ ജന്മദിനത്തില്‍ ടി.പി.ചന്ദ്രശേഘരന്‍ വധവുമായി ബന്ധപെട്ടു നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. എന്തിലും കുറ്റം മാത്രം കാണുന്ന ചിലര്‍ അദ്ദ്യേഹത്തിന്‍റെ നല്ലമനസ്സിനെയും കള്ള  കണ്ണിലുടെയാണ് കാണാന്‍ ശ്രമിയ്ക്കുന്നത്.


        ആര് എന്ത് പറഞ്ഞാലും അതിന്‍റെ മോശം വശങ്ങള്‍ മാത്രം കാണുന്ന പ്രവണത നന്നല്ല. മോഹന്‍ലാല്‍ എങ്ങനെയുള്ള ആളും ആയിക്കോട്ടെ, ടി.പി വധം പോലുള്ള സംഭവങ്ങള്‍ മുന്‍പ് ഉണ്ടായപ്പോള്‍ അദ്ദ്യേഹം നിശബ്ദനായിരുന്നിരിയ്ക്കാം.മുന്‍ കാലങ്ങളില്‍ പ്രതികരിയ്ച്ചില്ല എന്നതുകൊണ്ട്‌ ഇനിയും പ്രതികരിച്ചുകൂടാ എന്ന് പറയുന്നതെങ്ങനെ?സ്വന്തം ജീവിതത്തില്‍ സമാന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആണ് നാം ദുരന്തങ്ങളുടെ യഥാര്‍ത്ഥ ആഴവും ആഘാദങ്ങളും മനസ്സിലാക്കുന്നത്‌.മോഹന്‍ലാല്‍ ഇപ്പോള്‍ പ്രതികരിച്ചിരിയ്ക്കുന്നതും സ്വന്തം അമ്മയുടെ ആശുപത്രി കിടക്കയ്ക്കരികില്‍ ഇരിയ്ക്കുമ്പോള്‍ ആണ്(ഇനി സ്വന്തം അമ്മയോടുള്ള സ്നേഹവും കച്ചവട ലാഭത്തിനു വേണ്ടി ആണെന്ന് പറയുമോ?).


സമുഹതിനുവേണ്ടി സംസാരിയ്ക്കേണ്ടവര്‍ കൊലയ്ക്കു കൂട്ടുനില്‍ക്കുകയും കള്ള പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ വളര്‍ന്നുവരുന്ന തലമുറ ആരുടെ വാക്കുകളാണ് വിശ്വാസിയ്ക്കേണ്ടത്?എന്താണ് പഠിയ്ക്കേണ്ടത്?ആരെയും വിശ്വസിയ്ക്കാനും മാതൃകയാക്കാനും  ഇല്ലാതെ വരുമ്പോളാണ് പുതു തലമുറ രാഷ്ട്രീയം വെറുക്കുന്നത്.ഇന്ന് ഭൂരിഭാഗം യുവാക്കളും/യുവതികളും കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തെകുറിച്ച് അജ്ഞരാണ്.സിനിമാ വിശേഷങ്ങളോ IT വാര്‍ത്തകളോ ഒക്കെയാണ് ഇന്നത്തെ ശരാശരി മലയാളി യുവാവിന്‍റെ/യുവതിയുടെ പൊതുവിജ്ഞാനം.24 മണിക്കുറും Facebook ഇല്‍ കഴിയുന്ന മലയാളിയ്ക്ക് എന്തെങ്കിലും സാമുഹ്യ ബോധം ഉണ്ടെങ്കില്‍ അതിനെ ഉണര്‍ത്താന്‍ മോഹന്‍ലാലിനെ പോലുള്ളവരുടെ വാക്കുകള്‍ക്കാവും(പറഞ്ഞത് മോഹന്‍ലാല്‍ ആണ് എന്നതുകൊണ്ടല്ല,സൂപ്പര്‍ താരപദവിയുണ്ടെങ്കിലും താനും സാധാരണ മനുഷ്യനാണ് എന്ന ബോധം കൊണ്ടാണ്). മനസ്സുമരവിപ്പിയ്ക്കുന്ന അരുംകൊലകള്‍ പോലും വിവാദമാക്കി ശ്രദ്ധ പിടിച്ചുപറ്റാന്‍ മാത്രം സബ്ദം ഉയര്‍ത്തുന്ന കള്ളന്മാര്‍ക്കിടയില്‍ മറിച്ചൊരു ശബ്ധമാവാന്‍ അതിനു കഴിയും.പുതുതലമുറയെ നന്‍മ എന്ന വികാരത്തെ ഓര്‍മിപ്പിയ്ക്കാനും ഉത്തേജിപ്പിയ്ക്കാനും അതിനു കഴിയും.