എല്ലാ ഇല്ലായ്മകള്‍ക്കും മീതെ നന്മകള്‍ നിറയട്ടെ.

Thursday, November 24, 2011


കണ്മുന്നില്‍ നടന്നേയ്ക്കാവുന്ന വലിയ ദുരന്തത്തെ കണ്ടില്ലെന്നു നമ്മള്‍  നടിച്ചുകൂടാ.
അത് നമ്മുടെ സഹോദരങ്ങളുടെ കൂടെ ജീവന്‍ അപഹരിയ്ക്കും എന്നിരിയ്ക്കെ.
ഒരു നാടിന്‍റെ ജീവന്‍ തന്നെ കയ്യിലെടുത്തു പന്തുകളിയ്ക്കുന്ന കള്ളന്‍മാരെ നാം തന്നിഷ്ടത്തിന് വിടണോ?അവരോടു നാം ആവശ്യത്തില്‍ അധികം ക്ഷമിച്ചിട്ടുണ്ട്-പലപ്പോഴായി.
പക്ഷെ ഇത് അവരുടെ ലാഭാക്കച്ചവടതിനു വിട്ടുകൊടുക്കണോ?അത്രയ്ക്കൊക്കെ ഉള്ളുവോ നമ്മുടെ ഒന്നുമറിയാത്ത സഹജീവികളുടെ ജീവന്‍റെ വില?

ലോകത്തെ ഏതെങ്കിലും ഒക്കെ കോണുകളിലിരുന്ന് 'മലയാളി' എന്ന മുദ്രയുമണിഞ്ഞു ബുദ്ധിജീവി ചമയാനുള്ള ഒരു പുതിയ വിഷയമായി മുല്ലപെരിയാര്‍ ഡാം പ്രശ്നത്തെ കാണുന്നവര്‍ കേരളത്തിന്‌ ഒരു നല്ല കാര്യവും ചെയ്യുന്നില്ല.ലോക ജനശ്രദ്ധ പിടിച്ചു പറ്റാം എന്നല്ലാതെ അത്തരത്തിലുള്ള ചര്‍ച്ചകള്‍ വെറും  നേരംപോക്കാണ്(പ്രശ്ന പരിഹാരത്തിനായി അധ്വാനിക്കുന്നവരെ സംബന്ധിച്ച്).
അതുകൊണ്ട് തുടക്കവും ഒടുക്കവും ഇല്ലാത്ത ചര്‍ച്ചകളല്ലാതെ  നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ തീര്‍ച്ചയായും അത് ചെയ്യുക.കാരണം,വരാനിരിയ്ക്കുന്ന വലിയ ദുരന്തം നമ്മുടെ നാടിനെ വിഴുങ്ങിക്കളയും.അത് അത്രയ്ക്ക് മാരകമാണ്-അക്ഷരാര്‍ഥത്തില്‍.

Monday, April 4, 2011

ഇനി കപ്പ്‌ നുകരാം...

അവര്‍ നമുക്ക് ഒരു കപ്പ്‌  വാങ്ങിത്തന്നിരിയ്ക്കുന്നു.
          ഒടുവില്‍ അത് സംഭവിച്ചു.ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആ കപ്പ്‌ ഇന്ത്യയുടെ കയ്കളിലേക്ക്  എത്തിയിരിക്കുന്നു . എല്ലാത്തരത്തിലും അഭിമാനത്തിന്റെ പൂത്തിരികള്‍ തെളിയിച്ച രാവ്.പിച്ചവച്ചു നടന്ന മണ്ണില്‍ ആനന്തത്തിന്റെ കൊടുമുടിയേറിയ ഒരു കുഞ്ഞു മനുഷ്യന്‍. ഇന്ത്യന്‍ ജനതയുടെ നടുവിലെ ആഘോഷ തിമിര്‍പ്പുകളുടെ കേന്ദ്ര ബിന്ദുവില്‍.സച്ചിന്‍.എല്ലാം ആ മുഖത്തെ ചിരിയ്ക്കു വേണ്ടി.
ജേതാക്കലാവുക  എന്ന ലക്ഷ്യത്തോടെ തന്നെയാണ്  ഇന്ത്യന്‍ ടീം അന്നും കളിച്ചിട്ടുള്ളൂ.എന്നാല്‍ ഇന്നത്തെ 'world cup winners' ഉണ്ടായത് സച്ചിന്റെ വ്യക്തി പ്രഭാവം കൊണ്ടാണ് എന്നാണ് ഞാന്‍ കരുതുന്നത്.എന്നും സത്യസന്ധതയുടെയും അര്‍പ്പണ ബോധത്തിന്റെയും വക്താവായ സച്ചിനെ ആരാധനയോടെ കാണാനാണ്  സഹ കളിക്കര്‍ക്കുപോലും ഇഷ്ടം.സച്ചിന്റെ അവസാനലോക കുപ്പ് (മിക്കവാറും) എന്ന നിലയ്ക്ക് അദ്യേഹത്തിന്  വേണ്ടി  കപ്പ്‌ നേടാന്‍ ഓരോ ഇന്ത്യക്കാരനും ആഗ്രഹിച്ചു.പാളിച്ചകളില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നപ്പോഴും തങ്ങളുടെ ലക്ഷ്യം മനസ്സിലുറപ്പിച്ച ധോണി തന്റെ തോക്കിലെ ഉണ്ടകള്‍ നനഞ്ഞതല്ല എന്ന് തെളിയിച്ചു.
ഒരേയൊരു സച്ചിന്‍.
      സച്ചിന്‍  എന്ന പേര്  ഒരു വലിയ ജനതയുടെ വികരമായത്  ആ കളിക്കാരന്റെ കയ്യിലെ വില്ലോത്തടി കൊണ്ടുമാത്രമല്ല. അദ്യേഹം ആദീവ പ്രധിഭയുള്ള ക്രികെറ്റ് കളിക്കാരന്‍ തന്നെ.അതിലുപരി അദ്യേഹം അസാമാന്യ വ്യക്തിത്വത്തിനും ഉടമയാണ്.തന്റെ മാന്യതയും പ്രോഫഷനോടുള്ള പ്രദിബദ്ധതയും കൊണ്ട് അദ്യേഹം രാജ്യാതിര്തികളില്ലാത്ത ഒരു ആരാധകവൃന്ദത്തിന്  ഉടമയായി.ആ മുല്യങ്ങള്‍ തന്നെയാണ്  സച്ചിനെ റെക്കോര്‍ഡ്‌കളുടെ തോഴാനാക്കിയത്.ക്രികെറ്റ് അദ്യേഹത്തിനു ജീവിതം തന്നെയാണ്. അവിടെ സച്ചിന്‍ ഒരിക്കലും ക്ഷോഭിച്ചില്ല.വാശിപിടിച്ചില്ല.സത്യത്തില്‍ ഉറച്ച പ്രവൃത്തികള്‍ക്കെ യഥാര്‍ഥ വിജയം കൈവരിക്കു എന്നദ്യേഹം ലോകത്തോട്‌ വിളിച്ചുപറഞ്ഞു.എന്റെ അഭിപ്രായത്തില്‍ വളര്‍ന്നുവരുന്ന തലമുറ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വ്യക്തിത്വമാണ് സച്ചിന്ടെത്.ക്രികെറ്റ് ഇഷ്ടമല്ല എങ്കില്‍കുടി മാതൃകയാക്കവുന്നതാണ്  സച്ചിന്റെ ജിവിതമുല്യങ്ങള്‍. 
ക്രികെറ്റ് ആവേശം ആവശ്യം ...?
     ലോകകപ്പ് കിട്ടിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ ക്രികറ്റിനു ലഭിച്ചിരിയ്ക്കുന്ന സ്ഥാനം മികച്ചതാണ്.എന്നാല്‍ പണ്ടുമുതലേ കേള്‍ക്കുന്ന ഒരു വിമര്‍ശനം ഇല്ലാതായി എന്ന് തോന്നുന്നില്ല.ക്രികറ്റ് ജനങ്ങളെ അലസരാക്കുന്നു എന്നതാണ് ആ വാദം.അത് മിക്കവാറും ശരിതന്നെയാണ്.ജോലിയ്ക്ക് പോകാതെ കളി കാണാനിരിയ്ക്കുന്ന ചേട്ടന്മാര്‍ ക്രികറ്റിനെ ചീത്ത കേള്‍പ്പിക്കുന്നു.അതിനെ നിങ്ങള്‍ എതിര്തോളൂ.എന്നാല്‍ മറ്റൊന്നുണ്ട്,എല്ലാ കാര്യത്തിനും നല്ലവശങ്ങളും ഉണ്ടാകും എന്ന് മറക്കരുത്.ഏപ്രില്‍ രണ്ടിന് തൊഴിലിടങ്ങളില്‍ ഉണ്ടായ ഒഴിവുകളും തിരക്കുകുറഞ്ഞ ഹൈവേയ്കളും പൊതുജനത്തിന്റെ മടിയുടെ ഭാഗമായാലും അല്ലെങ്കിലും അന്ന് ഉറക്കം വെടിഞ്ഞിരുന്നു കളികണ്ട കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഉണ്ടായ നേട്ടം വെറുമൊരു ആഗ്രഹ സാഭാല്യം മാത്രമല്ല.തങ്ങള്‍ ആരാധിയ്ക്കുന്ന താരങ്ങളുടെ നിശ്ചയദാര്ധ്യവും ഇച്ചാശക്തിയും അവര്‍ക്ക് ജിവിതത്തില്‍ പ്രജോതനങ്ങളാണ്.കിരീടം നേടിയെങ്കിലും ഇന്ത്യന്‍ ടീം അഹങ്കാരത്തിന്റെ ഒരു ചെറു പുഞ്ഞിരിപോലും ശ്രീലങ്കയ്ക്കുനേരെ ഉതിര്തില്ല.മറിച്ച്‌ തങ്ങളെ വിജയത്തിലേയ്ക്ക് നയിച്ച കോച്ചിനെ തോളിലേറ്റിയാണ് അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്.
            അതുകൊണ്ട്  കളിയുടെ പേരില്‍ പണിയ്ക്ക് പോകാതെ മടിപിടിചിരിയ്ക്കുന്നവരെ ഓടിച്ചു വിടുക.എന്നിട്ട് സിനിമ കണ്ടിരിയ്ക്കുന്ന  കുട്ടികള്‍ക്ക്  ക്രികെറ്റ് വച്ച് കൊടുത്തേയ്ക്കുക.

Monday, March 28, 2011

സ്കൂളില്‍ നിന്ന്

ഒരുപാട് നാളായി സ്കൂളില്‍ പോകാന്‍ തുടങ്ങിയിട്ട്.

      ഇന്നോ ഇന്നലെയോ അല്ലാ,പണ്ട്രണ്ടു വര്ഷം.രണ്ടു വര്ഷം  മുന്പ്  പത്താം ക്ലാസ്സ്‌  പാസ്സായി.പള്ളിക്കൂടം വലിയൊരു അനുഭവമാണ് എന്നൊക്കെ പറയുന്നത്തിന്റെ അര്‍ഥവും കാമ്പും അന്നാണ് മനസ്സിലാക്കിയത് .സ്കൂള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ എന്തൊക്കെയാണ്  നല്‍കുന്നത് എന്നാണ്  പതിനഞ്ചാം വയസ്സില്‍ ഞാന്‍ പഠിച്ച ഒരു പാഠം.സമൂഹ ജീവിയായ മനുഷ്യന്റെ സ്വഭാവത്തിനും കാഴ്ച്ചപ്പടിനും പരിശീലനകലരിയാകുന്നത് സ്കൂളും കൂട്ടുകാരുമാണ്.അവിടെ എന്റെ കൂടെ നിന്നവര്‍ എനിക്ക് കൂട്ടുകാരായിരുന്നു.അല്ലാ,കൂട്ടുകാര്‍ എന്നല്ല ശരി,സുഹൃത്തുക്കള്‍...ആത്മമിത്രങ്ങള്‍...അതൊക്കെയാണ്  നല്ലത്.അത് അങ്ങനെതന്നെ.അപ്പോഴും എപ്പോഴും,ഒരുമിചിരുന്നപ്പോഴും അകലതായിരിക്കുംബോഴും.
        ഒരുപാട് നാള്‍ ഇടപെട്ടുകൊണ്ടിരുന്ന ഒരിടത്തുനിന്നു പെട്ടെന്ന് വിടപറയുമ്പോള്‍ ഉണ്ടാകുന്ന വേതന,പിന്നീട് ആ ഓര്‍മകള്‍ നല്‍കുന്ന സുഖമുള്ള നൊമ്പരം....അതൊക്കെയാണ്‌ നമ്മുടെയൊക്കെ ജീവിതം ധന്ന്യമാക്കുന്നത്.

            ഇപ്പോള്‍ ഞാന്‍ വീണ്ടും ഒരു സുഖമുള്ള നൊമ്പരം അനുഭവിക്കുകയാണ്.പരീക്ഷയെക്കുറിച്ചുള്ള പ്രദീക്ഷകള്‍ക്കും അപ്പുറം ഞാന്‍ ചിന്തിക്കുന്നത് എന്റെ,അതേ എന്റെ  തന്നെ......ആ സ്കൂള്‍ മുറ്റം-എന്റെ കഴിഞ്ഞ കുറേ നാളത്തെ വിഹാരകേന്ദ്രം അഥവാ +2 സ്കൂള്‍.-എനിക്ക്  തന്ന നന്മകളെക്കുറിച്ചാണ്...അവിടം എനിക്കുതന്ന ചങ്ങാതികളെക്കുറിച്ചാണ്........
              


                              സത്യത്തില്‍ ഞാന്‍ എത്ര ഭാഗ്യവാനാണ്!