എല്ലാ ഇല്ലായ്മകള്‍ക്കും മീതെ നന്മകള്‍ നിറയട്ടെ.

Monday, April 4, 2011

ഇനി കപ്പ്‌ നുകരാം...

അവര്‍ നമുക്ക് ഒരു കപ്പ്‌  വാങ്ങിത്തന്നിരിയ്ക്കുന്നു.
          ഒടുവില്‍ അത് സംഭവിച്ചു.ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആ കപ്പ്‌ ഇന്ത്യയുടെ കയ്കളിലേക്ക്  എത്തിയിരിക്കുന്നു . എല്ലാത്തരത്തിലും അഭിമാനത്തിന്റെ പൂത്തിരികള്‍ തെളിയിച്ച രാവ്.പിച്ചവച്ചു നടന്ന മണ്ണില്‍ ആനന്തത്തിന്റെ കൊടുമുടിയേറിയ ഒരു കുഞ്ഞു മനുഷ്യന്‍. ഇന്ത്യന്‍ ജനതയുടെ നടുവിലെ ആഘോഷ തിമിര്‍പ്പുകളുടെ കേന്ദ്ര ബിന്ദുവില്‍.സച്ചിന്‍.എല്ലാം ആ മുഖത്തെ ചിരിയ്ക്കു വേണ്ടി.
ജേതാക്കലാവുക  എന്ന ലക്ഷ്യത്തോടെ തന്നെയാണ്  ഇന്ത്യന്‍ ടീം അന്നും കളിച്ചിട്ടുള്ളൂ.എന്നാല്‍ ഇന്നത്തെ 'world cup winners' ഉണ്ടായത് സച്ചിന്റെ വ്യക്തി പ്രഭാവം കൊണ്ടാണ് എന്നാണ് ഞാന്‍ കരുതുന്നത്.എന്നും സത്യസന്ധതയുടെയും അര്‍പ്പണ ബോധത്തിന്റെയും വക്താവായ സച്ചിനെ ആരാധനയോടെ കാണാനാണ്  സഹ കളിക്കര്‍ക്കുപോലും ഇഷ്ടം.സച്ചിന്റെ അവസാനലോക കുപ്പ് (മിക്കവാറും) എന്ന നിലയ്ക്ക് അദ്യേഹത്തിന്  വേണ്ടി  കപ്പ്‌ നേടാന്‍ ഓരോ ഇന്ത്യക്കാരനും ആഗ്രഹിച്ചു.പാളിച്ചകളില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നപ്പോഴും തങ്ങളുടെ ലക്ഷ്യം മനസ്സിലുറപ്പിച്ച ധോണി തന്റെ തോക്കിലെ ഉണ്ടകള്‍ നനഞ്ഞതല്ല എന്ന് തെളിയിച്ചു.
ഒരേയൊരു സച്ചിന്‍.
      സച്ചിന്‍  എന്ന പേര്  ഒരു വലിയ ജനതയുടെ വികരമായത്  ആ കളിക്കാരന്റെ കയ്യിലെ വില്ലോത്തടി കൊണ്ടുമാത്രമല്ല. അദ്യേഹം ആദീവ പ്രധിഭയുള്ള ക്രികെറ്റ് കളിക്കാരന്‍ തന്നെ.അതിലുപരി അദ്യേഹം അസാമാന്യ വ്യക്തിത്വത്തിനും ഉടമയാണ്.തന്റെ മാന്യതയും പ്രോഫഷനോടുള്ള പ്രദിബദ്ധതയും കൊണ്ട് അദ്യേഹം രാജ്യാതിര്തികളില്ലാത്ത ഒരു ആരാധകവൃന്ദത്തിന്  ഉടമയായി.ആ മുല്യങ്ങള്‍ തന്നെയാണ്  സച്ചിനെ റെക്കോര്‍ഡ്‌കളുടെ തോഴാനാക്കിയത്.ക്രികെറ്റ് അദ്യേഹത്തിനു ജീവിതം തന്നെയാണ്. അവിടെ സച്ചിന്‍ ഒരിക്കലും ക്ഷോഭിച്ചില്ല.വാശിപിടിച്ചില്ല.സത്യത്തില്‍ ഉറച്ച പ്രവൃത്തികള്‍ക്കെ യഥാര്‍ഥ വിജയം കൈവരിക്കു എന്നദ്യേഹം ലോകത്തോട്‌ വിളിച്ചുപറഞ്ഞു.എന്റെ അഭിപ്രായത്തില്‍ വളര്‍ന്നുവരുന്ന തലമുറ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വ്യക്തിത്വമാണ് സച്ചിന്ടെത്.ക്രികെറ്റ് ഇഷ്ടമല്ല എങ്കില്‍കുടി മാതൃകയാക്കവുന്നതാണ്  സച്ചിന്റെ ജിവിതമുല്യങ്ങള്‍. 
ക്രികെറ്റ് ആവേശം ആവശ്യം ...?
     ലോകകപ്പ് കിട്ടിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ ക്രികറ്റിനു ലഭിച്ചിരിയ്ക്കുന്ന സ്ഥാനം മികച്ചതാണ്.എന്നാല്‍ പണ്ടുമുതലേ കേള്‍ക്കുന്ന ഒരു വിമര്‍ശനം ഇല്ലാതായി എന്ന് തോന്നുന്നില്ല.ക്രികറ്റ് ജനങ്ങളെ അലസരാക്കുന്നു എന്നതാണ് ആ വാദം.അത് മിക്കവാറും ശരിതന്നെയാണ്.ജോലിയ്ക്ക് പോകാതെ കളി കാണാനിരിയ്ക്കുന്ന ചേട്ടന്മാര്‍ ക്രികറ്റിനെ ചീത്ത കേള്‍പ്പിക്കുന്നു.അതിനെ നിങ്ങള്‍ എതിര്തോളൂ.എന്നാല്‍ മറ്റൊന്നുണ്ട്,എല്ലാ കാര്യത്തിനും നല്ലവശങ്ങളും ഉണ്ടാകും എന്ന് മറക്കരുത്.ഏപ്രില്‍ രണ്ടിന് തൊഴിലിടങ്ങളില്‍ ഉണ്ടായ ഒഴിവുകളും തിരക്കുകുറഞ്ഞ ഹൈവേയ്കളും പൊതുജനത്തിന്റെ മടിയുടെ ഭാഗമായാലും അല്ലെങ്കിലും അന്ന് ഉറക്കം വെടിഞ്ഞിരുന്നു കളികണ്ട കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഉണ്ടായ നേട്ടം വെറുമൊരു ആഗ്രഹ സാഭാല്യം മാത്രമല്ല.തങ്ങള്‍ ആരാധിയ്ക്കുന്ന താരങ്ങളുടെ നിശ്ചയദാര്ധ്യവും ഇച്ചാശക്തിയും അവര്‍ക്ക് ജിവിതത്തില്‍ പ്രജോതനങ്ങളാണ്.കിരീടം നേടിയെങ്കിലും ഇന്ത്യന്‍ ടീം അഹങ്കാരത്തിന്റെ ഒരു ചെറു പുഞ്ഞിരിപോലും ശ്രീലങ്കയ്ക്കുനേരെ ഉതിര്തില്ല.മറിച്ച്‌ തങ്ങളെ വിജയത്തിലേയ്ക്ക് നയിച്ച കോച്ചിനെ തോളിലേറ്റിയാണ് അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്.
            അതുകൊണ്ട്  കളിയുടെ പേരില്‍ പണിയ്ക്ക് പോകാതെ മടിപിടിചിരിയ്ക്കുന്നവരെ ഓടിച്ചു വിടുക.എന്നിട്ട് സിനിമ കണ്ടിരിയ്ക്കുന്ന  കുട്ടികള്‍ക്ക്  ക്രികെറ്റ് വച്ച് കൊടുത്തേയ്ക്കുക.