എല്ലാ ഇല്ലായ്മകള്‍ക്കും മീതെ നന്മകള്‍ നിറയട്ടെ.

Thursday, November 24, 2011


കണ്മുന്നില്‍ നടന്നേയ്ക്കാവുന്ന വലിയ ദുരന്തത്തെ കണ്ടില്ലെന്നു നമ്മള്‍  നടിച്ചുകൂടാ.
അത് നമ്മുടെ സഹോദരങ്ങളുടെ കൂടെ ജീവന്‍ അപഹരിയ്ക്കും എന്നിരിയ്ക്കെ.
ഒരു നാടിന്‍റെ ജീവന്‍ തന്നെ കയ്യിലെടുത്തു പന്തുകളിയ്ക്കുന്ന കള്ളന്‍മാരെ നാം തന്നിഷ്ടത്തിന് വിടണോ?അവരോടു നാം ആവശ്യത്തില്‍ അധികം ക്ഷമിച്ചിട്ടുണ്ട്-പലപ്പോഴായി.
പക്ഷെ ഇത് അവരുടെ ലാഭാക്കച്ചവടതിനു വിട്ടുകൊടുക്കണോ?അത്രയ്ക്കൊക്കെ ഉള്ളുവോ നമ്മുടെ ഒന്നുമറിയാത്ത സഹജീവികളുടെ ജീവന്‍റെ വില?

ലോകത്തെ ഏതെങ്കിലും ഒക്കെ കോണുകളിലിരുന്ന് 'മലയാളി' എന്ന മുദ്രയുമണിഞ്ഞു ബുദ്ധിജീവി ചമയാനുള്ള ഒരു പുതിയ വിഷയമായി മുല്ലപെരിയാര്‍ ഡാം പ്രശ്നത്തെ കാണുന്നവര്‍ കേരളത്തിന്‌ ഒരു നല്ല കാര്യവും ചെയ്യുന്നില്ല.ലോക ജനശ്രദ്ധ പിടിച്ചു പറ്റാം എന്നല്ലാതെ അത്തരത്തിലുള്ള ചര്‍ച്ചകള്‍ വെറും  നേരംപോക്കാണ്(പ്രശ്ന പരിഹാരത്തിനായി അധ്വാനിക്കുന്നവരെ സംബന്ധിച്ച്).
അതുകൊണ്ട് തുടക്കവും ഒടുക്കവും ഇല്ലാത്ത ചര്‍ച്ചകളല്ലാതെ  നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ തീര്‍ച്ചയായും അത് ചെയ്യുക.കാരണം,വരാനിരിയ്ക്കുന്ന വലിയ ദുരന്തം നമ്മുടെ നാടിനെ വിഴുങ്ങിക്കളയും.അത് അത്രയ്ക്ക് മാരകമാണ്-അക്ഷരാര്‍ഥത്തില്‍.